Latest NewsKerala

‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ബിജെപി അനുകൂല പ്രസ്താവന ഗൗരവമായി കാണണം’ എം.വി ഗോവിന്ദന്‍

ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ തുടര്‍ച്ചയായി ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തുന്നത് ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തീഡ്രൽ സന്ദർശിക്കുന്നു, പ്രധാനമന്ത്രിമാരുടെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമാണ്. ക്രിസ്ത്യൻ ജനവിഭാഗത്തിന് നേരെ പല രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ക്രിസ്തീയ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിൽ കേരളം ഉൾപ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ‌ കാണാതെ പോകരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button