വയനാട്ടിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി. ചുള്ളിയോട് തൊവരിമലയിലാണ് പെൺ കടുവ കൂട്ടിലായത്. കഴിഞ്ഞ ജനുവരിയിൽ തൊവരിമല എസ്റ്റേറ്റിനുള്ളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചിരുന്നു. ഈ കൂട്ടിലാണ് കടുവ അകപ്പെട്ടത്.
മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഒന്നര വയസ്സ് മാത്രം പ്രായമുള്ള കടുവ കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്. വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് തൊവരിമല എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സൂചിപ്പിച്ചതോടെയാണ് തൊവരിമല മേഖലയിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.
Also Read: വിഷുക്കണിക്ക് ഭഗവാൻ ശ്രീകൃഷ്ണന് ഏറെ പ്രാധാന്യം ഉണ്ടായതിന് പിന്നിലെ ഐതിഹ്യം അറിയാം
ഞായറാഴ്ച രാത്രി കൂട്ടിലായ കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെറ്റിനറി സർജൻ എത്തിയതിനു ശേഷം പരിശോധന നടത്തുന്നതാണ്. തുടർന്ന് ഉൾവനത്തിലേക്ക് തുറന്നു വിടാനാണ് വനം വകുപ്പ് പ്രാഥമിക ഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments