Latest NewsNewsTechnology

ട്വിറ്ററിൽ മോദിയെ പിന്തുടർന്ന് മസ്ക്, രസകരമായ ചർച്ചകൾക്ക് തുടക്കമിട്ട് സോഷ്യൽ മീഡിയ

ട്വിറ്ററിൽ ഏകദേശം 13 കോടിയിലധികം ആളുകൾ മസ്കിനെ പിന്തുടരുന്നുണ്ട്

ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ പിന്തുടർന്ന് ഇലോൺ മസ്ക്. ലോകത്തിലെ ശതകോടീശ്വരനും, ട്വിറ്ററിന്റെ ഉടമയുമാണ് ഇലോൺ മസ്ക്. ട്വിറ്ററിൽ ആകെ 194 പേരെയാണ് മസ്ക് പിന്തുടരുന്നത്. ഈ 194 പേരുടെ പട്ടികയുടെ സ്ക്രീൻഷോട്ടുകളും ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രചാരമാണ് നിമിഷനേരം കൊണ്ട് നേടിയെടുത്തത്. കൂടാതെ, ഒട്ടനവധി ആളുകൾ സ്ക്രീൻഷോട്ട് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ട്വിറ്ററിൽ ഏകദേശം 13 കോടിയിലധികം ആളുകൾ മസ്കിനെ പിന്തുടരുന്നുണ്ട്. അതേസമയം, 8 കോടിയിലേറെ ഫോളോവേഴ്സ് ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിൽ ഏറ്റവും അധികം പേർ ഫോളോ ചെയ്യുന്ന ലോക നേതാക്കളിൽ പ്രമുഖനാണ്. മസ്ക് മോദിയെ ഫോളോ ആരംഭിച്ചതിന് പിന്നാലെ രസകരമായ ചർച്ചകളും ട്വിറ്റർ ലോകത്ത് ആരംഭിച്ചിട്ടുണ്ട്. ഒരു കാര്യവും ഇല്ലാതെ മോദിയെ ഫോളോ ചെയ്യില്ലെന്നും, അധികം വൈകാതെ ഇന്ത്യയിൽ ടെസ്‌ല എത്തുമെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇന്ത്യയിൽ ടെസ്‌ലയുടെ ഫാക്ടറി ഉടനെ വരാൻ സാധ്യതയുണ്ടെന്നും മറ്റൊരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു.

Also Read: ചില മനുഷ്യർ മാത്രം 100 വയസുവരെ ജീവിക്കുന്നു: കാരണമിതാണെന്ന് ഗവേഷകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button