Latest NewsKeralaNews

ആലുവയില്‍ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുള്ള ആദവ് കൃഷ്ണയുമാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ ആലുവയ്ക്കടുത്ത് പുറയാറിലാണ് സംഭവം.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെങ്ങമനാട് സ്വദേശികളാണ് എന്ന് തിരിച്ചറിഞ്ഞത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഏതാനും ദിവസം മുന്‍പ് ഷീജയുടെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button