അബുദാബി: രാജ്യത്ത് ലൈസൻസില്ലാതെ പണം പിരിക്കുന്നതിനുള്ള ശിക്ഷാ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഊഹാപോഹങ്ങൾ തടയുന്നതിനും, സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുമുള്ള ‘2021/ 34’ നിയമത്തിലെ ആർട്ടിക്കിൾ 41 അനുസരിച്ച്, വ്യാജ കമ്പനികളുടെ പേരിലോ, മറ്റു മാർഗങ്ങളിലൂടെയോ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള ലൈസൻസ് കൂടാതെ, നിക്ഷേപാവശ്യങ്ങൾക്കും, മറ്റുമായി പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്ന പ്രവർത്തനങ്ങൾ ഏർപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
Read Also: ഇൻസ്റ്റാഗ്രാമിലൂടെ ജോലിക്ക് അപേക്ഷിച്ച യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടപ്പെട്ടു: സംഭവം ഇങ്ങനെ
ഇതുമായി ബന്ധപ്പെട്ട് മത്സരങ്ങളും, ക്രിപ്റ്റോ കറൻസി ഇടപാടുകളും പ്രോത്സാഹിപ്പിക്കുവർക്കും, ഇത്തരം ഇടപാടുകളിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നവർക്കും അഞ്ച് വർഷം വരെ തടവും, രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Post Your Comments