ദോഹ: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി ഖത്തർ. മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഔദ്യോഗിക രേഖകളിൽ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊമേർഷ്യൽ ലൈസൻസ്, മറ്റു ഔദ്യോഗിക രേഖകൾ എന്നിവയുടെ സാധുത പുതുക്കുന്ന നടപടികൾക്ക് ഇത്തരം വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തുന്നത് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം വിവരങ്ങൾ പുതുക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസും മറ്റും പുതുക്കി നൽകില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ Metrash2 ആപ്പിലൂടെ പുതുക്കാം.
Post Your Comments