Latest NewsKeralaNews

ശരീരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചു: വിമാന യാത്രികൻ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തിയ ജിഷാദ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

Read Also: ‘ബിജെപി വിരുദ്ധ ഉമ്മാക്കി പറഞ്ഞ് ക്രൈസ്തവരിൽ ആശങ്കയുണ്ടാക്കി വോട്ട് തട്ടിക്കൊണ്ടിരുന്ന കലാപരിപാടി ഇനിയും നടക്കില്ല’

ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. 735 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, മലപ്പുറത്ത് മൂന്നിയൂരിൽ പാർസലായി കടത്താൻ ശ്രമിച്ച സ്വർണം ഡിആർപി സംഘം പിടികൂടി. ദുബായിൽ നിന്ന് പാഴ്‌സലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. 6.300 കിലോ സ്വർണമാണ് പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ചത്. തേപ്പുപെട്ടി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച ശേഷമാണ് സ്വർണം കടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്നും 1.60 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വർണം പിടികൂടിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി എയർ കസ്റ്റംസ് പ്രതിയെ പിടികൂടിയത്.

Read Also: ഇന്ത്യയില്‍ കടുവകളുടെ എണ്ണം കൂടി: റിപ്പോര്‍ട്ട് പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button