തിരുവനന്തപുരം: കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ശ്രമിക്കാതെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് നേതൃത്വം നൽകുന്ന നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയ്നിംഗ് (എൻസിഇആർടി) പുനസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻസിഇആർടിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കണം സ്‌കൂൾ വിദ്യാഭ്യാസം. അക്കാദമിക് താൽപര്യങ്ങൾക്ക് ഉപരിയായി എൻസിഇആർടി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Post Your Comments