KeralaLatest NewsNews

കേരളത്തിന്റെ മതസൗഹാർദ്ദത്തിൽ വിഷം കലർത്താനാണ് ബിജെപിയുടെ ശ്രമം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാർദ്ദത്തിൽ വിഷം കലർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണയ്ക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: വൈറലാകാൻ പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് യുവാവ്, ഷൂട്ട് ചെയ്ത് സുഹൃത്ത് ഷമീർ – പൊക്കി പോലീസ്

നേരത്തെ തലശേരി ബിഷപ്പിന്റെ പ്രസ്താവന വന്നു. ഞായറാഴ്ച എറണാകുളത്ത് നിന്ന് ഒരു പ്രസ്താവന വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്ത്യൻ സഭാ ആസ്ഥാനം സന്ദർശിക്കുന്നു. പ്രധാനമന്ത്രിമാരുടെ ചരിത്രത്തിൽ ആരും ഇവിടെ സന്ദർശനം നടത്തിയിട്ടില്ല. പലരീതിയിലുളള കടന്നാക്രമണമാണ് ക്രിസ്ത്യൻ ജനവിഭാഗത്തിന് നേരെ നടക്കുന്നത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ക്രിസ്ത്രീയ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചത് ഈയിടെയാണ്. ഈ സംസ്ഥാനങ്ങളിൽ കേരളമില്ല. 598 കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങൾ എടുത്തുകാട്ടി. കേരളത്തിൽ നിന്നുള്ളവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ചത്തീസ്ഗഢിൽ ആയിരക്കണക്കിനാളുകൾ പലായനം ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീകളെ ആക്രമിക്കുന്നു. കോടതിയും കേന്ദ്ര സർക്കാരും തങ്ങൾ പറയുന്നത് കേൾക്കുന്നില്ലെന്ന് പറഞ്ഞാണ് ഡൽഹിയിൽ പ്രതിഷേധം നടത്തിയത്. ആർഎസ്എസിന്റെ വിചാരധാരയിൽ മുസ്ലീം, മിഷണറി, മാർക്‌സിസ്റ്റ് എന്നിവരാണ് മുഖ്യശത്രുക്കൾ. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തൊൽപ്പിക്കാനായില്ലെങ്കിൽ ഇന്ത്യയുണ്ടാകില്ല. 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ആർഎസ്എസ് പ്രഖ്യാപിക്കും. സാധാരണക്കാരായ ഹിന്ദുക്കളുടെയല്ല കോപറേറ്റുകളുടെ ഇന്ത്യയായിരിക്കും അത്. ഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് ഫാസിസത്തിലേക്കാണ് പോകുന്നത്. ഭരണഘടനയുടെ അന്തസത്ത മാറ്റും. മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതാക്കും. പാഠപുസ്തകങ്ങൾ കാവിവൽകരിക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങൾ പഠിപ്പിക്കേണ്ടന്നാണ് കേന്ദ്രം സർക്കാർ പറയുന്നത്. അത് പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് എൽഡിഎഫ് സർക്കാർ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കോൺഗ്രസും ബിജെപിയും തമ്മിൽ അതിർവരമ്പ് ഇല്ലാതാകുകയാണ്. അതിനാലാണ് കേരളത്തിലെ അനിൽ ആന്റണിയും തമിഴ്‌നാട്ടിലെ സി ആർ കേശവനും ആന്ധ്രയിലെ മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡിയും ബിജെപിയിലേക്ക് പോകുന്നത്. തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാർദത്തിൽ വിഷം കലർത്താനാണ് ബിജെപിയുടെ ശ്രമം. മരനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാൽ കേരളമുണ്ടാകില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: ഭാര്യ വീടുവിട്ടിറങ്ങിയ വിഷമം കാരണം മകനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button