KozhikodeLatest NewsKeralaNattuvarthaNews

പിതൃസഹോദര ഭാര്യയുടെ ഖബറടക്കത്തിന് പോകാനിരിക്കെ യുവാവിന് കുഴഞ്ഞു വീണ് ദാരുണാന്ത്യം

രപ്പനങ്ങാടി പുളിക്കലകത്ത് മുബാരിസ് (26) ആണ് മരിച്ചത്

പരപ്പനങ്ങാടി: പിതാവിന്റെ സഹോദരന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങിന് പോകാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി പുളിക്കലകത്ത് മുബാരിസ് (26) ആണ് മരിച്ചത്.

Read Also : ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു: യുവതി ഗുരുതരാവസ്ഥയിൽ, പ്രതി അറസ്റ്റില്‍ 

മുബാരിസിന്റെ പിതൃസഹോദരനും പരപ്പനങ്ങാടി അങ്ങാടി സുന്നി മഹല്ല് ജനറൽ സെക്രട്ടറിയുമായ പുളിക്കലകത്ത് ഉസ്മാൻ കോയ ഹാജിയുടെ ഭാര്യ ഉമ്മു ഹബീബ (49) മരണപ്പെട്ടിരുന്നു. ഇവരുടെ ഖബറടക്കത്തിന് തൊട്ടു മുമ്പ് മുബാരിസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ പുളിക്കലകത്ത് സൈനുൽ ആബിദ് -ഫൗസിയ ദമ്പതികളുടെ മകനാണ് മുബാരിസ്. സഹോദരങ്ങൾ: മുഫീദ, മുആദ്, മുഫസ്സ്വല നഷ്വ, ആയിഷ മുർശിദ.

ഉമ്മു ഹബീബയുടെ മക്കൾ: മുഹമ്മദ് റഈസ്, മുനവ്വർ, ഫാത്തിമ തസ്നി. മരുമക്കൾ: അമീറ, സഹ്‍ല, സാബിർ മുഹമ്മദ് (ഒതുക്കുങ്ങൽ).

shortlink

Related Articles

Post Your Comments

Related Articles


Back to top button