Latest NewsKeralaNews

ഒന്നര വയസുകാരനായ മകനെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ച് പോക്‌സോ അതിജീവിത: പരാതി 

മലപ്പുറം: ഒന്നര വയസുകാരനായ മകനെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ച് പോക്‌സോ പതിനാല് വയസുകാരിയായ അതിജീവിത. കഴിഞ്ഞ അഞ്ച് മാസമായി മലപ്പുറം മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയാണ് മകനെ വിട്ടു നൽകണമെന്ന ആവശ്യവുമായി പരാതി നൽകിയിരിക്കുന്നത്.

പെൺകുട്ടി പോക്‌സോ കേസിൽ ഇരയാണെന്ന് മനസിലായതോടെ 2020 നവംബറിലായിരുന്നു അമ്മയെയും കുഞ്ഞിനെയും മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ചത്.

അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ തയാറാണെന്നും പെൺകുട്ടിയെ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് അടുത്ത ബന്ധുവിനൊപ്പം തമാസിക്കാൻ 14 വയസുകാരിക്ക് അനുമതി ലഭിച്ചിരുന്നു. എന്നാൽ ഒന്നര വയസുകാരനായ മകനെ ഒപ്പം കൂട്ടുാവാൻ സാധിക്കുമായിരുന്നില്ല.

കുട്ടി സിഡബ്ല്യൂസിയുടെ സംരക്ഷണയിൽ തുടരാനായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇതോടെ ഒന്നരവയസുകാരന് മുലപ്പാലടക്കം നിഷേധിക്കപ്പെട്ടു. പ്രായപൂർത്തിയാകുന്നത് വരെ കുട്ടിയില്ലാതെ തനിയെ താമസിക്കാൻ തയാറാണെന്ന് എഴുതി വാങ്ങിയതായും പരാതിയിൽ ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button