ദിസ്പൂര്‍: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്ന് നേതാക്കള്‍ അറസ്റ്റില്‍. അസമിലെ ബര്‍പെട്ടയില്‍ നിന്നാണ് മൂവരും പിടിയിലായത്. പിഎഫ്ഐയുടെ അസം യൂണിറ്റ് പ്രസിഡന്റ് അബു സാമ അഹ്മദ്, സംസ്ഥാന സെക്രട്ടറി ജാക്കീര്‍ ഹുസൈന്‍, പിഎഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവായ സഹിദുള്‍ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും പണവും ഫോണുകളും ലഘുലേഖകളും അസം പോലീസ് പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപയും നാല് മൊബൈല്‍ഫോണും മറ്റ് വിവിധ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
Read Also: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ച് വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നീ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
Post Your Comments