
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അതിന്റേതായ സമയം വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിരുന്നു. അവര്‍ പ്രതിയെ പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ പുരോഗതി പുറത്തുവിടാറില്ല. അങ്ങനെ ചെയ്യുന്നത് കേസിലെ മറ്റ് പ്രതികള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രെയിനിലെ തീവയ്പ് കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആക്രമണം നടത്തിയ ശേഷം പ്രതി കേരളം വിട്ടുപോകാനുള്ള സാഹചര്യവുമുണ്ടായി. കേരളത്തിലെ പൊലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments