Latest NewsKeralaNews

പ്രവാസികൾക്കും ഇക്കുറി വിഷു ആഘോഷമാക്കാം, കണിക്കൊന്നയുടെയും കണിവെള്ളരിയുടെയും കയറ്റുമതിയിൽ വർദ്ധനവ്

വിഷു ആഘോഷങ്ങൾ കൂടുതൽ വർണ്ണാഭമാക്കാൻ കേരളത്തിൽ നിന്നും കുരുത്തോല വരെ കയറ്റുമതി ചെയ്യുന്നുണ്ട്

മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച് ഭൂരിഭാഗം ആളുകളും കണി ഒരുക്കാറുണ്ട്. ഇത്തവണ പ്രവാസി മലയാളികളുടെ വിഷു ആഘോഷങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ ചരക്കുകളുടെ കയറ്റുമതി ഉയർത്തിയിരിക്കുകയാണ്. വിഷു, ഈസ്റ്റർ എന്നീ വിശേഷ ദിവസങ്ങൾ പ്രമാണിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചരക്ക് കയറ്റുമതി വർദ്ധിപ്പിച്ചിട്ടുണ്ട്. വിദേശ മലയാളികൾക്കായി വൻ തോതിലുള്ള ഭക്ഷ്യവസ്തുക്കളാണ് സംസ്ഥാനത്ത് നിന്നും കയറ്റുമതി ചെയ്യുന്നത്.

വിഷു ആഘോഷങ്ങൾ കൂടുതൽ വർണ്ണാഭമാക്കാൻ കേരളത്തിൽ നിന്നും കുരുത്തോല വരെ കയറ്റുമതി ചെയ്യുന്നുണ്ട്. കണക്കുകൾ പ്രകാരം, 110 ടൺ ഭക്ഷ്യ വസ്തുക്കളാണ് ചില ദിവസങ്ങളിൽ കൊണ്ടുപോകുന്നത്. ഇത്തവണ കണിക്കൊന്നയുടെയും കണിവെള്ളരിയുടെയും കയറ്റുമതി വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, വാഴയിലകളും വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്. ഇക്കുറി ചരക്കുകൾ കൊണ്ടുപോകുന്നതിന് പ്രത്യേക ചരക്ക് വിമാനങ്ങൾ സജ്ജമാക്കിയിട്ടില്ല.

Also Read: എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ദ്ധിപ്പിക്കാന്‍ ബദാം

shortlink

Related Articles

Post Your Comments

Related Articles


Back to top button