വേനല്‍ കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ത്വക്കും കണ്ണുമെല്ലാം മഞ്ഞ നിറമാകുന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ്. കൂടാതെ, കരള്‍ രോഗങ്ങളുടെയെല്ലാം ആദ്യ ലക്ഷണവും മഞ്ഞപ്പിത്തം തന്നെ. മഞ്ഞപ്പിത്തം തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.
മഞ്ഞപ്പിത്തത്തിന് തികച്ചും സ്വാഭാവികമായ ഒരു ചികിത്സാമാര്‍ഗമാണ് കരിമ്പിന്‍ ജ്യൂസ്. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും. എന്നാല്‍, ജ്യൂസുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം കരിമ്പ് ജ്യൂസിന് പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എല്ലാക്കാലവും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. കരിമ്പിൻ ജ്യൂസ് ദാഹവും എനര്‍ജിയും നല്‍കാന്‍ മാത്രമല്ല, ഉപയോഗിക്കുന്നത്, പല രോഗങ്ങള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്.
ഔഷധഗുണമുള്ള ജ്യൂസ് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ശരീരത്തിലെ പല അണുബാധകളും തടയാനുള്ള ഒരു വഴി കൂടിയാണ് കരിമ്പിൻ ജ്യൂസ് കുടിയ്ക്കുന്നത്. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്‌നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കരിമ്പിന്‍ ജ്യൂസ് നല്ലൊരു മരുന്നാണ് എന്നത് പോലും പലര്‍ക്കും അറിയില്ല. കിഡ്‌നി സ്‌റ്റോണ്‍ തടയാനും കരിമ്പിൻ ജ്യൂസ് സഹായിക്കും.
മാത്രമല്ല, കരിമ്പിന്‍ ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയുകയും അതും അല്ലെങ്കില്‍ മൂത്രക്കല്ലുകള്‍ അലിയിച്ചു കളയാനുള്ള കഴിവും കരിമ്പിന്‍ ജ്യൂസിനുണ്ട്.
Post Your Comments