മുംബൈ: ഒടിടിയില്‍ എത്തുന്ന കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന ആവശ്യവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഒടിടി കണ്ടന്റുകളിലെ അശ്ലീലതയും നഗ്നതയും ഒഴിവാക്കാന്‍ സെന്‍സറിംഗ് വേണമെന്നാണ് സല്‍മാന്‍ ഖാൻ പറയുന്നത്.
‘ഇത് ആദ്യം ആരംഭിച്ചത് രാം ഗോപാല്‍ വര്‍മ്മയാണെന്ന് തോന്നുന്നു. ആളുകള്‍ ഇത് കാണാന്‍ തുടങ്ങി. എന്നാല്‍ അത്തരം കണ്ടന്റുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. 1989 മുതല്‍ ഞാനിവിടെയുണ്ട്, അത്തരത്തിലുള്ള ഒരു കണ്ടന്റും ഞാന്‍ ചെയ്തിട്ടില്ല. ഒടിടിയില്‍ വരുന്ന അശ്ലീലത, നഗ്നത, അധിക്ഷേപ വാക്കുകള്‍ എല്ലാം അവസാനിപ്പിക്കാനായി ഒടിടി കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് ഏര്‍പ്പെടുത്തണം,’ സൽമാൻ ഖാൻ പറഞ്ഞു.
ഒടിടി കണ്ടന്റുകള്‍ ഫോണില്‍ ലഭിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ അവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സൽമാൻ ആവശ്യപ്പെട്ടു. 15-16 വയസുള്ള കുട്ടികള്‍ ഇത്തരത്തിലുള്ള കണ്ടന്റുകള്‍ കണ്ടാല്‍ ഇഷ്ടപ്പെടുമോ എന്നും സല്‍മാന്‍ ഖാന്‍ ചോദിക്കുന്നു.
Post Your Comments