Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയുടെ ശരീരത്ത് കയറിപ്പിടിച്ചു, സ്വകാര്യഭാഗം പെൺകുട്ടിയുടെ ശരീരത്തിൽ ഉരസി; ഡോക്‌ടർ ഒളിവിൽ

തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കെഡസ്ത്തിരിക്കുന്നത്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല പുത്തൻചന്തയിലെ വീടിനോട് ചേർന്ന് കൺസൾട്ടിംഗ് നടത്തുന്ന ഡോക്ർ പി സുരേഷ് കുമാറാണ് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി.

ചെവി വേദനയെ തുടർന്ന് അമ്മയോടൊപ്പം ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. ചെവിക്കകത്തുള്ള പരിശോധനയെന്ന പേരിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഡോക്ടർ സ്പർശിച്ചതോടെ അസ്വസ്ഥയായ പെൺകുട്ടി ഡോക്ടറിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. ഇതോടെ മയത്തിൽ ഡോക്ടർ പെൺകുട്ടിയോട് സൗഹൃദപരമായി സംസാരിക്കുകയും സ്വകാര്യഭാഗം പെൺകുട്ടിയുടെ ശരീരത്തിൽ ഉരസുകയുമായിരുന്നു.

വീട്ടിൽ എത്തിയ ശേഷമായിരുന്നു പെൺകുട്ടി ഡോക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റം അമ്മയെ അറിയിച്ചത്. തുടർന്ന് ഏപ്രിൽ രണ്ടാം തീയതി പെൺകുട്ടി വർക്കല പോലീസിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഡോക്ടർ ഒളിവിൽ പോയി. ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ഡോക്ടറുടെ അതിക്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ പോക്സോ നിയമ പ്രകാരമാണ് ഡോക്ടർക്കെതിരെ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button