വിവാഹേതരബന്ധത്തിന് തടസം: ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് മൂടിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹേതരബന്ധത്തിന് തടസമായ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ പുരുലിയയിൽ നടന്ന സംഭവത്തിൽ നാല്പത്തഞ്ചുകാരനായ ജൂഡന്‍ മഹാതോയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ജൂഡന്‍ മഹാതോയുടെ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹേതരബന്ധത്തിന് ഭര്‍ത്താവ് തടസമാകുമെന്ന് മനസിലാക്കിയതോടെ ഇരുവരും ചേര്‍ന്ന് ജൂഡന്‍ മഹാതോയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ മൃതദേഹത്തില്‍ ഉപ്പ് ഇട്ടതാതായി പോലീസ് അറിയിച്ചു. മാസങ്ങളായി ആസൂത്രണം ചെയ്തതിന് ശേഷമായിരുന്നു പ്രതികൾ പദ്ധതി നടപ്പാക്കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഒന്നിച്ച് ജീവിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.

ചരിത്ര സത്യങ്ങളെ കാവിപുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല: മുഖ്യമന്ത്രി

യുവതി മൂര്‍ച്ചയുളള കത്തി ഉപയോഗിച്ച് ജൂഡന്‍ മഹാതോയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്, കാമുകന്റെ നിര്‍ദ്ദേശ പ്രകാരം ഭര്‍ത്താവിനെ കുഴിച്ചുമൂടിയ കുഴിയില്‍ ഉപ്പ് നിറച്ചു. തെളിവ് ഇല്ലാതാക്കാനാണ് ഉപ്പ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് 26 ന് ദമ്പതികളുടെ മകന്‍ മൃതദേഹം കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പോലീസ് അന്വേഷണത്തിനിടെ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായി യുവതി സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഝാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന കാമുകനെ പോലീസ് പിന്നീട് പിടികൂടി.

Share
Leave a Comment