ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഏപ്രില്‍ 25ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ‘യുവം’ സമ്മേളനത്തില്‍ സമ്മേളനത്തില്‍ മോദിക്കൊപ്പം അനില്‍ ആന്റണിയും പങ്കെടുക്കും. പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ‘യുവം’ സമ്മേളനം നടത്തുന്നത്.
Read Also: ‘പ്രളയം സ്റ്റാർ’ വിളി ഏറെ വേദനിപ്പിച്ചുവെന്ന് ടൊവിനോ തോമസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്റണിയെ ബിജെപിയിലെത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടത്. അതിന് ശേഷം ചര്‍ച്ചകള്‍ അമിത് ഷായാണ് നിരീക്ഷിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനില്‍ ബി ജെ പിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്റെ റോള്‍ എന്നാണ് സൂചന. അനിലിന്റെ ദേശീയ തലത്തിലെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി എന്നാണ് വ്യക്തമാകുന്നത്.
Post Your Comments