Latest NewsKeralaCinemaMollywoodNewsEntertainment

‘പ്രളയം സ്റ്റാർ’ വിളി ഏറെ വേദനിപ്പിച്ചുവെന്ന് ടൊവിനോ തോമസ്

2018-ൽ കേരളത്തെ പിടിച്ചുലച്ച പ്രളയസമയത്ത് നടൻ ടൊവിനോ തോമസ് നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ പങ്കാളി ആയിരുന്നു.
പിന്നീട് നടന് നേരെ ഏറെ ട്രോളുകളും വന്നു. പ്രളയം സ്റ്റാർ, കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു തുടങ്ങിയ പരാമർശങ്ങളായിരുന്നു ടോവിനോയ്ക്ക് നേരെ ഉയർന്നിരുന്നത്. ഇത്തരം വിമർശനങ്ങളും ട്രോളുകളും തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് ടോവിനോ ഇപ്പോൾ. പ്രളയസമയത്ത് താൻ നടത്തിയത് പിആർ വർക്കുകൾ ആണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങൾ തന്നെ വേദനിപ്പിച്ചുവെന്നാണ് താരം പറയുന്നത്.

ആരോപണങ്ങൾ ഉയർന്നു. ‘പ്രളയം സ്റ്റാർ’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമർശനങ്ങളും ഏറെ വേദനിപ്പിച്ചു എന്ന് ടൊവിനോ പറഞ്ഞു. ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ. ‘ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താൽ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്’, ടൊവിനോ തോമസ് പറഞ്ഞു.

പ്രളയസമയത്ത് തന്നെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയർന്നുവെന്ന് നടൻ ഓർക്കുന്നു. ‘പ്രളയം കഴിഞ്ഞപ്പോൾ എന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’, ടൊവിനോ ചോദിച്ചു. ‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന തരത്തിൽ വരെ പ്രചാരണമുണ്ടായി. പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്നിക്കൽ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button