കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതിയെ കോടതിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ നിന്നാണ് പ്രതി ഷാറൂഖ് സെയ്ഫിയെ കോടതിയിലെത്തിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയാണ് പ്രതിയ്ക്ക് പോലീസ് ഒരുക്കിയത്. കോടതി പരിസരവും കർശന സുരക്ഷയിലായിരുന്നു.
Read Also: വിവാഹേതരബന്ധത്തിന് തടസം: ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് മൂടിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റില്‍
പ്രതിയുടെ കയ്യിൽ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ഉരഞ്ഞ പാടുകളും പ്രതിയുടെ ശരീരത്തിലുണ്ട്. ട്രെയിനിൽ നിന്നുള്ള വീഴ്ചയിലാകാം മുറിവുകൾ സംഭവിച്ചതെന്നാണ് വിലയിരുത്തൽ. മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കൺപോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്‌കാൻ എക്‌സ്‌റെ പരിശോധനകളിലും കാര്യമായ കുഴപ്പങ്ങളൊന്നുമില്ല.
അതേസമയം, കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം കോഴിക്കോട് എത്തി. ഡിഐജി മഹേഷ്‌കുമാർ കാളിരാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. എഡിജിപി എം.ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷണ സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിനിടെ, ട്രെയിൻ അക്രമണത്തിനിടെ മരിച്ച റഹ്മത്ത്, നൗഫിക് എന്നിവറുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി.
Post Your Comments