മനുഷ്യരുടെ യോഗത്തില്‍ പറഞ്ഞിട്ടുള്ളതാണ് ആധിവ്യാധികള്‍. എന്നാല്‍ ഈശ്വര കൃപയാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ സാധിക്കുമെന്നാണ് ആചാര്യമതം. ആധിവ്യാധികള്‍ ഒഴിഞ്ഞ് നില്‍ക്കാനും, ദുരിതങ്ങളും ഭയങ്ങളും അകറ്റാനും കുടുംബത്തിന് ഐശ്വര്യം നേടാനും നിത്യവും ഭജിക്കേണ്ട ചില ദേവ സ്തുതികളുണ്ട്. ഈ സ്തുതികള്‍ രാവിലെയും വൈകിട്ടും ശുദ്ധിയായി നിലവിളക്ക് കൊളുത്തി വച്ച് പൂജാമുറിയിലോ പ്രാര്‍ത്ഥനായിടങ്ങളിലോ ഇരുന്നോ നിത്യവും ജപിക്കാവുന്നതാണ്.
നിത്യവും വീട്ടിലിരുന്ന് ജപിക്കേണ്ട സ്തുതികള്‍
ഗണേശഗായത്രി
‘ഓം ഏക ദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്’
മഹാലക്ഷ്മി അഷ്ടകം
‘നമസ്തേതു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ
നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി
സര്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
സര്‍വ്വജ്ഞേ സര്വവരദേ സര്‍വദുഷ്ടഭയങ്കരി
സര്‍വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
സിദ്ധി ബുദ്ധി പ്രദേ ദേവീ ഭക്തി മുക്തി പ്രദായിനി
മന്ത്രമൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ
സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ മഹാലക്ഷ്മി നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതേ മഹാലക്ഷ്മി നമോസ്തുതേ’
സര്വസതീവന്ദനം
‘മാണിക്യവീണാമുപലാളയന്തിം
മദാലസാം മഞ്ജുള
വാഗ്വിലാസാം
മാഹേന്ദ്ര നീലദ്യുതി കോമളാംഗീം
മാതംഗ കന്യാം മനസാസ്മരാമി’
ഗൗരീസ്തുതി
‘സര്‍വ്വമംഗള മംഗല്യേ
ശിവേസര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യയംബകേ ഗൗരി
നാരായണി നമോസ്തുതേ’
ശ്രീ വിദ്യാഗോപാലമന്ത്രം
‘ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദമേ രമാരമണാ
വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ’
Post Your Comments