KeralaLatest NewsNews

വരുന്നു ക്ലൗഡ് ടെലിഫോണി: ഇനി പരാതി രേഖപ്പെടുത്തൽ അതിവേഗത്തിൽ

തിരുവനന്തപുരം: കെഎസ്ഇബി ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ പരാതികൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താൻ ഇനി ക്ലൗഡ് ടെലിഫോണി സൗകര്യവും. ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരേ സമയം പരാതികൾ രേഖപ്പെടുത്തുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. വൈദ്യുതി തടസ്സം ഓൺലൈൻ പേയ്‌മെന്റ്, വൈദ്യുതി ബിൽ തുടങ്ങി വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും രേഖപ്പെടുത്തുന്നതിനും പുതിയ കണക്ഷൻ ഒഴികെയുള്ള വാതിൽപ്പടി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നതിനും ക്ലൗഡ് ടെലിഫോണി സംവിധാനത്തിലൂടെ കഴിയും.

9496001912 എന്ന മൊബൈൽ നമ്പരിലേക്ക് വിളിച്ചാൽ ഈ സേവനം ലഭ്യമാകും. വാട്‌സ്ആപ്, എസ്എംഎസ്. മാർഗ്ഗങ്ങളിലൂടെ ക്ലൗഡ് ടെലിഫോണി സേവനങ്ങൾ നൽകുന്ന സംവിധാനവും രണ്ടാംഘട്ടമായി ഏർപ്പെടുത്തും. നിലവിൽ പരാതികൾ രേഖപ്പെടുത്താനും സേവനങ്ങൾ നേടാനും സെക്ഷൻ ഓഫീസിലെ ലാൻഡ് ഫോണിലേക്കോ 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിലേക്കോ ആണ് ഉപഭോക്താക്കൾ ബന്ധപ്പെടുന്നത്.

പതിനയ്യായിരത്തോളം ഉപഭോക്താക്കളുള്ള സെക്ഷൻ ഓഫീസിൽ ഒരു സമയം ഒരാൾക്ക് മാത്രമാണ് ഫോണിൽ ബന്ധപ്പെടാനാവുക. 1912 കോൾ സെന്ററിൽ ഒരേ സമയം 48 പേർക്ക് വരെ ബന്ധപ്പെടാനാകും. മഴക്കാലങ്ങളിലും പ്രകൃതിക്ഷോഭ സമയത്തും നിരവധി പേർ പരാതി അറിയിക്കാൻ വിളിക്കുന്ന സാഹചര്യത്തിൽ ഫോണിൽ ദീർഘ സമയം കാത്തുനിൽക്കേണ്ട അവസ്ഥ പലപ്പോഴും പരാതിക്ക് കാരണമായിട്ടുണ്ട്. എന്നാൽ, ക്ലൗഡ് ടെലിഫോണി സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ട് പൂർണ്ണമായും ഇല്ലാതെയാകും.

Read Also: ദമ്പതിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി സംഘം കടന്നുകളഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button