![](/wp-content/uploads/2021/03/thesni.jpg)
സിനിമാ സീരിയൽ രംഗങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് തെസ്‌നി ഖാൻ. കോമഡി റോളുകളിലൂടെ ശ്രദ്ധ നേടിയ തെസ്‌നി ഖാൻ വിവാഹത്തെയും കുടുംബത്തെയും കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. മമ്മിയെ മരണം വരെ നോക്കണം അതാണ് തന്റെ ആഗ്രഹമെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.
READ ALSO: കുടുംബ പ്രശനം: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘മമ്മിയെ മരണം വരെ നോക്കണം. അതുകൊണ്ട് ഇങ്ങനെ പോയാ മതി. ഭർത്താവില്ല, ബോയ് ഫ്രണ്ടില്ല. ബാധ്യതകൾ ഒന്നുമില്ല. നമ്മുടെ പൈസ കൊണ്ട് ജീവിക്കുന്നു. ആവശ്യങ്ങൾ നിറവേറ്റുന്നു. സുഖം സ്വസ്ഥം. പഠിക്കുന്ന കാലത്ത് എല്ലാവരും പറയും ആദ്യം കല്യാണം കഴിക്കുന്നതു ഞാനാകുമെന്ന്. പണ്ട് എനിക്കും ഭയങ്കര ആഗ്രഹമായിരുന്നു. ദുബായിൽ ഭർത്താവിന്റെ കൂടെ കുട്ടികളുമൊക്കെയായി ജീവിക്കാൻ. അവിടെ വിദേശ ഷോകൾക്കായി പോകുമ്പോൾ ആഗ്രഹിക്കും, പടച്ചോനേ എനിക്കിതുപോലെ ഭർത്താവും കുട്ടികളുമൊക്കെയായി ഇങ്ങനെ പരിപാടികളൊക്കെ കാണാനൊക്കെ നടക്കാൻ പറ്റണേ എന്നൊക്കെ. കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു. പക്ഷേ ഉപ്പയെ സഹായിക്കാൻ എനിക്കൊരു ജോലി വേണമായിരുന്നു. ഞാൻ കല്യാണം കഴിച്ചു പോയാൽ കുടുംബം അനാഥമായിപ്പോകും. ഉപ്പയുടെ മാജിക്കു കൊണ്ട് ഒന്നും നേടാൻ പറ്റില്ല. അന്നു ഞാൻ സപ്പോർട്ട് ചെയ്തതു കൊണ്ട് അങ്ങനെ പോയി. അതുകൊണ്ട് ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടു. അതല്ലേ വിജയം.’
Post Your Comments