Latest NewsNewsBusiness

ഫ്യുവൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത! ഇന്ധന ചെലവ് ലാഭിക്കാൻ അവസരം

എച്ച്ഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്പിസിഎൽ റുപേ കാർഡ് എന്നിവ സംയുക്തമായാണ് ഫ്യുവൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്

ഇന്ധനവില ഉയരുമ്പോൾ പ്രതിസന്ധി നേരിടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, ഇന്ധനച്ചെലവിൽ നിന്നും ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വഴിയുണ്ട്. അത്തരത്തിലൊരു മാർഗ്ഗമാണ് ഫ്യുവൽ ക്രെഡിറ്റ് കാർഡ്. ഇന്ധനം വാങ്ങുമ്പോൾ ഫ്യുവൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്നതാണ്. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉയർന്ന ക്യാഷ് ബാക്കും റിവാർഡ് പോയിന്റും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, ഉപഭോക്താവിന് അധിക നേട്ടവും ലഭിക്കുന്നതാണ്.

എച്ച്ഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്പിസിഎൽ റുപേ കാർഡ് എന്നിവ സംയുക്തമായാണ് ഫ്യുവൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്. എച്ച്പി പേ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ ക്രെഡിറ്റ് കാർഡ് വഴി ഉപഭോക്താക്കൾക്ക് പെട്രോൾ, ഡീസൽ ചെലവുകളിൽ 6.5 ശതമാനം വരെ തുക ലാഭിക്കാൻ സാധിക്കുന്നതാണ്. ഇതിനോടൊപ്പം തന്നെ വാല്യൂ ബാക്ക്, എച്ച്പിസിഎല്ലിന്റെ 1.5 ശതമാനം ക്യാഷ് ബാക്ക് എന്നിവയും ലഭിക്കും.

Also Read: അവകാശികളില്ലാതെ അക്കൗണ്ടിൽ കെട്ടിക്കിടക്കുന്ന തുകയ്ക്ക് പരിഹാരം, പുതിയ വെബ് പോർട്ടലുമായി റിസർവ് ബാങ്ക്

രാജ്യത്തുടനീളമുള്ള എച്ച്പിസിഎൽ പമ്പുകൾ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. റുപേ നെറ്റ്‌വർക്കിലാണ് എച്ച്പിസിഎൽ- എച്ച്ഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ, ഇന്ധനച്ചെലവുകളിൽ നിന്നും വലിയ ലാഭം നേടാൻ പൊതുജനങ്ങൾക്ക് സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button