Latest NewsKeralaNews

ട്രെയിൻ ആക്രമണം: പ്രതിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായിരുന്നു. തുടർന്നാണ് വിശദമായ പരിശോധനയ്ക്ക് വേണ്ടി പ്രതിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.

Read Also: ഏറ്റവും സ്‌നേഹവും ബഹുമാനവും അച്ഛൻ എ കെ ആന്റണിയോട്: ശരിയായ തീരുമാനമാണ് എടുത്തതെന്ന് വിശ്വസിക്കുന്നുവെന്ന് അനിൽ ആന്റണി

മെഡിസിൻ വിഭാഗം വീണ്ടും പ്രതിയെ പരിശോധിക്കുന്നുണ്ട്. അതേസമയം പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമാണെന്നായിരുന്നു ഇയാൾ ആദ്യം വ്യക്തമാക്കിയത്. തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് പിന്നീട് ഇയാൾ പറഞ്ഞത്.

Read Also: ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട്! ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button