മാനന്തവാടി: തോല്‍പ്പെട്ടിയില്‍ രണ്ടാം ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. തോല്‍പ്പെട്ടി ആളൂര്‍ കോളനിയിലെ ശാന്തക്കാണ്(45) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ഭര്‍ത്താവ് രാധാകൃഷ്ണന് ഒളിവിലാണ്.
Read Also : കളമശ്ശേരി ദത്ത് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി
ചൊവ്വാഴ്ച രാത്രിയില്‍ ആണ് സംഭവം. വെട്ടേറ്റ ശാന്ത ചോര വാര്‍ന്ന് റോഡരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടർന്ന്, പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നാണ് ശാന്തയെ വയനാട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
Read Also : ‘നട്ടെല്ലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ തുടരാത്തതിന് കാരണം രാഹുല്‍ ഗാന്ധി’: തുറന്നടിച്ച് ഗുലാം നബി ആസാദ്
പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ വിദഗ്ധചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments