പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി യോഗത്തിലെ ധനനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇത്തവണ റിപ്പോ നിരക്ക് ഉയർത്തുന്നത് താൽക്കാലികമായി ആർബിഐ നിർത്തിവച്ചിരിക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിനുശേഷമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് പ്രഖ്യാപനം നടത്തിയത്. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ, വായപ എടുത്തവർക്ക് ഏറെ ഗുണം ചെയ്യും. അതേസമയം, മുൻകാല നിരക്ക് വർദ്ധനയുടെ നടപടികൾ ഇപ്പോൾ വിലയിരുത്തേണ്ടതില്ലെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ നടന്ന 2022-23 സാമ്പത്തിക വർഷത്തിലെ അവസാന മോണിറ്ററി പോളിസി യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വരെയാണ് ആർബിഐ വർദ്ധിപ്പിച്ചത്. 2022 ഡിസംബറിൽ 35 ബേസിസ് പോയിന്റും, 2022 ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന മൂന്ന് മീറ്റിംഗുകളിൽ 50 ബേസിസ് പോയിന്റുമാണ് റിപ്പോ നിരക്ക് ഉയർത്തിയിട്ടുള്ളത്. ആഗോള തലത്തിൽ നിലനിന്നിരുന്ന പ്രതിസന്ധിക്ക് ആനുപാതികമായാണ് റിപ്പോ നിരക്ക് ഉയർത്തിയത്. 2023-24 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Leave a Comment