Latest NewsIndia

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സ്വകാര്യ വീഡിയോകൾ ചോർത്തുമെന്ന് ഭീഷണി സന്ദേശം: ആളെ അറിയാമെന്ന് കിച്ച സുധീപ്

കന്നഡ സൂപ്പർ താരം കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് ഭീഷണിക്കത്ത് ലഭിച്ചത് കർണ്ണാടകയിൽ വലിയ വാർത്തയായിരുന്നു. വധിക്കുമെന്നും താരത്തിന്റെ സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം.

സിനിമാ മേഖലയിലുള്ള ഒരാളാണ തനിക്ക് ഭീഷണി സന്ദേശം അയച്ചതെന്നും ഇതിന് തക്ക മറുപടി നൽകുമെന്നും സുധീപ് പറഞ്ഞു. സംഭവത്തിൽ പുട്ടനെഹള്ളി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

‘എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചു, അത് അയച്ചത് ആരാണെന്ന് എനിക്കറിയാം, അത് സിനിമാ മേഖലയിലെ ഒരാളുടെതാണ്, അവർക്ക് തക്കതായ മറുപടി ഞാൻ നൽകും. എന്റെ ദുഷ്‌കരമായ സമയങ്ങളിൽ എന്റെ കൂടെ നിന്നവർക്ക് വേണ്ടി ഞാൻ പ്രവർത്തിക്കും’ അദ്ദേഹം ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button