ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ആദ്യ സ്റ്റോർ ഈ മാസം മുതൽ പ്രവർത്തനമാരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ബികെസി എന്നറിയപ്പെടുന്ന സ്റ്റോർ മുംബൈ നഗരത്തിലാണ് പ്രവർത്തനമാരംഭിക്കുക. മുംബൈയുടെ തനതായ കാലിപീലി ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പിൾ ബികെസി (BKC) സ്റ്റോർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതേസമയം, രണ്ടാമത്തെ സ്റ്റോർ ഉടൻ തന്നെ ഡൽഹിയിൽ ആരംഭിക്കുമെന്ന് ആപ്പിൾ സൂചന നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ സ്വന്തമായൊരു സ്റ്റോർ തുറക്കാനുള്ള ചർച്ചകൾ വളരെ മുൻപു തന്നെ ആപ്പിൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുംബൈയിൽ ഇടം കണ്ടെത്തിയത്. പുതിയ ആപ്പിൾ സ്റ്റോറിൽ കമ്പനിയുടെ പലതരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്നതാണ്. തനതായ ശൈലിയിൽ ‘ഹലോ മുംബൈ’ എന്ന ആശംസ നൽകിയാണ് സ്റ്റോറിലേക്ക് കമ്പനി ആളുകളെ സ്വാഗതം ചെയ്യുക. അതേസമയം, പുതിയ സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആപ്പിൾ ഉപഭോക്താക്കൾക്ക് ആപ്പിൾ ബികെസിയുടെ വാൾപേപ്പർ ഡൗൺലോഡ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Also Read: കുന്നംകുളത്ത് 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയില്‍
Post Your Comments