WayanadNattuvarthaLatest NewsKeralaNews

വയനാട്ടിൽ കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി

പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന കരടിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന കരടിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ വനപാലകര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Read Also : ‘വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആള്‍, നിങ്ങളെ പ്രസ്സ് മീറ്റില്‍ കീറി ഒട്ടിക്കാം’: മോഹൻലാൽ അത് ചെയ്യില്ലെന്ന് ഫാൻസ്‌

ദിവസങ്ങള്‍ക്ക് മുമ്പ് ചീയമ്പം, കോളിമൂല തുടങ്ങിയ പ്രദേശങ്ങളില്‍ കരടിയെ നിരവധി പേര്‍ കണ്ടിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വനംവകുപ്പ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തിയേക്കും.

പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീയമ്പം 73. പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി പ്രദേശങ്ങളില്‍ കരടിയുടെ സാന്നിധ്യം നാട്ടുകാര്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button