Latest NewsNewsIndia

എകെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു: ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആൻറണി ബിജെപി ആസ്ഥാനത്ത് എത്തിയത്.

വ്യാഴാഴ്ച മൂന്ന് മണിക്ക് ഒരു പ്രധാന വ്യക്തി ബിജെപിയില്‍ ചേരുമെന്ന് അറിയിച്ച് പാര്‍ട്ടി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

എലത്തൂർ ട്രെയിൻ തീവയ്പ്പ്: ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി, പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കില്ലെന്ന് അന്വേഷണ സംഘം 

നേരത്തെ, എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്ന അനിൽ ആൻറണി, പ്രധാനമന്ത്രിയ്‌ക്കെതിരായ ബിബിസി ഡോക്യുമൻററിക്കെതിരെ രംഗത്തെത്തിയത് വിവാദമായിരുന്നു.

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. പിന്നീട് പല വിഷയത്തിലും ബിജെപിയെ പിന്തുണച്ചുകൊണ്ടായിരുന്നു അനിൽ ആന്റണിയുടെ നിലപാട്.

ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി, പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. കോൺഗ്രസ് അംഗത്വം രാജിവെച്ചതായി അനിൽ ആൻണി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button