കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിൽ പ്രതിയെ പിടികൂടിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എം ആർ അജിത്കുമാർ. സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് എഡിജിപി വ്യക്തമാക്കി. പ്രതിയെന്ന് സംശയിക്കുന്നയാളെ രത്നഗിരിയിൽ വച്ചാണ് പിടിയിലായതെന്നും അദ്ദേഹം വിശദമാക്കി.
കേസിൽ അന്വേഷണം നടത്തിയത് വിവിധ ഏജൻസികളുടെ സഹായത്തോടെയാണ്. ഷഹറൂഖ് സെയ്ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കും. സംഭവത്തിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്ന കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോഴിക്കോട് ട്രെയിൻ അക്രമത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.
5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം നൽകുക. മരണപ്പെട്ട കെ പി നൗഫീഖ്, റഹ്മത്ത്, സഹ്റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്കാണ് തുക ലഭിക്കുന്നത്.
Post Your Comments