Latest NewsKeralaNews

കഞ്ചാവ് വേട്ട: അസം സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കഞ്ചാവ് വേട്ട. കണ്ണൂർ റെയ്ഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്തും സംഘവും ചേർന്നാണ് ആസാം സ്വദേശിയെ കഞ്ചാവുമായി പിടികൂടിയത്.

Read Also: കണക്കുകൂട്ടലിൽ ചെറിയ പിഴ, അല്ലെങ്കിൽ കേരളം നടുങ്ങിയേനെ: ചോദ്യം ചെയ്യലിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പള്ളിക്കുന്നിൽ നിന്നും 5.83 കിലോ കഞ്ചാവുമായി അബുതലിപ് അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷ സംസ്ഥാനത്ത് നിന്ന് കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി കണ്ണൂർ ടൗൺ , തെക്കിബസാർ ഭാഗങ്ങളിൽ വിറ്റിരുന്നയാളാണ് അറസ്റ്റിലായ അബുതലിപ് അലി.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മാത്യു കെ ഡി പ്രിവന്റിവ് ഓഫീസർ സർവജ്ഞൻ എം പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് , രജിത്ത് കുമാർ എൻ, സജിത്ത് എം, സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജൻസികളെയും അഭിനന്ദിക്കുന്നു: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button