തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ. 300 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്ത അന്നദാനത്തിലൂടെയാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്. പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര ഭക്ഷ്യവിഷബാധയാണ് ഉണ്ടായിരിക്കുന്നതെന്നും അധികൃതരെ വിവരം അറിയിച്ചതായും കന്യാകുളങ്ങര സർക്കാർ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Read Also: കാൽവരിയിൽ യേശു ജീവാർപ്പണം ചെയ്ത ദിവസം: ‘ദുഃഖ വെള്ളി’ എന്ന പേരിനു പിന്നിലെ കഥയറിയാം
Post Your Comments