
ക്രിസ്തുമത വിശ്വാസപ്രകാരം ഈസ്റ്ററിന് തൊട്ടുമുൻപുള്ള വെള്ളിയാഴ്ചയാണ് ദുഃഖ വെള്ളി അഥവാ ഗുഡ് ഫ്രൈഡേ ആചരിക്കുന്നത്. യേശുക്രിസ്തു ക്രൂശിക്കപ്പെടുകയും കുരിശുമരണം വരികയും ചെയ്ത ദിവസമാണ് ദുഃഖ വെള്ളി. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഡാർക്ക് ഫ്രൈഡേ എന്നിങ്ങനെ പല പേരുകളിലാണ് ഈ ദിനം അറിയപ്പെടുന്നത്. യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങൾ ഇല്ലാതാക്കാനായി കാൽവരിയിൽ ജീവാർപ്പണം നടത്തുകയും, മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തെന്നാണ് വിശ്വാസം. അതിനാൽ, ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം കൂടിയാണ് ദുഃഖ വെള്ളി. എന്നാൽ, ദുഃഖ വെള്ളി, ഗുഡ് ഫ്രൈഡേ എന്നിവ ഒന്നാണെങ്കിലും, പേരുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. അവ എങ്ങനെ വന്നെന്ന് അറിയാം.
ദുഃഖ വെള്ളിയുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലും മലയാളത്തിലും ഭാഷാപരമായി വന്ന പൊരുത്തക്കേടുകളെ കുറിച്ച് എല്ലാവരും ചിന്തിച്ചിട്ടുണ്ടാകും. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം, പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. God’s Friday (ദൈവത്തിന്റെ ദിനം) എന്ന പേരിൽ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും പറയപ്പെടുന്നു. അമേരിക്ക അടക്കമുള്ള ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ഗുഡ് ഫ്രൈഡേ തന്നെയാണ് പ്രചാരത്തിൽ ഉള്ളത്. അതേസമയം, ജർമ്മനിയിൽ Sorrowful Friday (ദുഃഖ വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ജർമ്മനിയിലും മലയാളത്തിലും ദുഃഖ വെള്ളിയായി ആചരിക്കാൻ കാരണം യേശുവിന്റെ പീഡ സഹനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ്.
Also Read: ദുഃഖവെള്ളിയാഴ്ചയുടെ മതപരമായ പ്രാധാന്യം
പെസഹാ വ്യാഴത്തിനുശേഷം യേശു യാതനകളും പീഡകളും മനുഷ്യകുലത്തിന് വേണ്ടി സഹിച്ചു മരിച്ച ദിനത്തിന്റെ ഓർമ്മ പുതുക്കാനായാണ് ക്രൈസ്തവർ ഈ പേര് ഉപയോഗിക്കുന്നത്. ഗുഡ് ഫ്രൈഡേ ആയാലും ദുഃഖ വെള്ളിയായാലും കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസം എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. പാപത്തിനുമേൽ നന്മ വിജയിച്ച ദിവസം എന്നും ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്.
Post Your Comments