MalappuramNattuvarthaLatest NewsKeralaNews

ഓ​ട്ടോ​യിൽ ര​ഹ​സ്യ​അ​റ​യി​ൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത് 22 കു​പ്പി വി​ദേ​ശ മ​ദ്യം : യുവാവ് അറസ്റ്റിൽ

ഓ​ട്ടോ ഡ്രൈ​വ​റാ​യ ക​രു​വാ​ര​ക്കു​ണ്ട് ചേ​രി​പ്പ​ടി കു​രു​വി​ക്കാ​ട്ടി​ൽ അ​നീ​ഷി​നെ (30)യാ​ണ് അറസ്റ്റ് ചെയ്തത്

ക​രു​വാ​ര​കു​ണ്ട്: വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യിൽ. ഓ​ട്ടോ ഡ്രൈ​വ​റാ​യ ക​രു​വാ​ര​ക്കു​ണ്ട് ചേ​രി​പ്പ​ടി കു​രു​വി​ക്കാ​ട്ടി​ൽ അ​നീ​ഷി​നെ(30)യാ​ണ് അറസ്റ്റ് ചെയ്തത്. 22 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യിട്ടാണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘എന്റെ വാട്സാപ്പ് യൂണി’ബേ’ഴ്‌സിറ്റി മുത്തപ്പാ, കാത്തോണേ!’ ആം ആദ്മിയുടെ വക്താവ് രാധികാ നായർക്കെതിരെ ട്രോൾ പൂരം

കാ​ളി​കാ​വ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു​മോ​നും സം​ഘ​വും ക​രു​വാ​ര​ക്കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് സംഭവം. ഓ​ട്ടോ​യു​ടെ പി​ൻ​സീ​റ്റി​ന്‍റെ പി​ന്നി​ലു​ള്ള ര​ഹ​സ്യ​അ​റ​യി​ൽ നി​ന്നാണ് 22 കു​പ്പി വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.

Read Also : ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം, പ്രതി മധ്യവയസ്‌കനെന്ന് സൂചന

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ, എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​അ​രു​ണ്‍, പി. ​ഷ​ബീ​ർ​അ​ലി, സു​നി​ൽ​കു​മാ​ർ, അ​മി​ത്, ര​ജ​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button