KeralaLatest NewsNews

എലത്തൂരിലെ സംഭവം നടുക്കുന്നത്: പിന്നിൽ വിധ്വംസക ശക്തികളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നാടിനെയാകെ നടുക്കുന്ന ദുരന്തമാണ് കോഴിക്കോട് എലത്തൂരിൽ ഉണ്ടായിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംഭവത്തിനു പിന്നിൽ വിധ്വംസക ശക്തികളുണ്ടോ എന്നത് കൃത്യമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: പുതിയ സാമ്പത്തിക വർഷത്തിലെ വ്യാപാരം ആഘോഷമാക്കി ഓഹരി വിപണി, ആഭ്യന്തര സൂചികകൾ വൻ നേട്ടത്തിൽ

കേരളത്തിൽ തീവണ്ടിക്കകത്ത് ഇത്രയും വലിയ തോതിലുള്ള ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധ്വംസക ശക്തികൾ ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചോ എന്നതാണ് എല്ലാവരും ആശങ്കപ്പെടുന്നത്. അത്തരം ശക്തികൾ വലിയ തോതിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അതെല്ലാം സംശയത്തിനു വക നൽകുന്നതാണ്. ഏതെങ്കിലും ഒരു വ്യക്തി മാത്രമാണോ അതോ ഇത്തരം ശക്തികൾ ഇതിനു പിന്നിലുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന പോലീസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കാര്യക്ഷമമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. മൂന്നുപേർ മരണപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തത് നടുക്കുന്ന സംഭവമാണ്. സത്യം തെളിയുന്നതുവരെ നിഗമനങ്ങളിലേക്ക് പോകാൻ സാധിക്കില്ല. പക്ഷേ സത്യം പുറത്തുവരണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാ അന്വേഷണ ഏജൻസികളും സംയുക്തമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് പി രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ പ്രകാശ്ബാബു, ജില്ലാ പ്രസിഡന്റ് അഡ്വ വി കെ സജീവൻ, ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, സി പി സതീഷ്, സംസ്ഥാന സമിതി അംഗം കെ രജിനേഷ് ബാബു, മണ്ഡലം പ്രസിഡന്റ് ആർ ബിനീഷ്.യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ തുടങ്ങിയവർക്കൊപ്പമാണ് കെ സുരേന്ദ്രൻ എലത്തൂരിലെത്തിയത്.

Read Also: ജോലി ചെയ്തതിന് കൂലി താ സാറേ എന്ന് തൊഴിലാളികളെ കൊണ്ട് പറയിപ്പിക്കുന്ന പ്രസ്ഥാനം, ഇന്ന് അതേ ചോദ്യം ചോദിച്ചതിന് നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button