സർക്കാർ ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എസ്ഇടിസി) ബസിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത്, മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്ക് അടുത്ത അഞ്ച് യാത്രയ്ക്ക് 50 ശതമാനം കൺസഷനാണ് ലഭിക്കുക. ഗതാഗത മന്ത്രി എസ്. എസ് ശിവശങ്കർ ആണ് പുതിയ ആനുകൂല്യങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സർക്കാർ ബസിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ എസ്ഇടിസി ബസുകളിലും നാല് സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കുന്നതാണ്. കൂടാതെ, യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വരെ വനിതാ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷൻ ലഭിക്കും. ഇതിനോടൊപ്പം വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ബസ് ഡിപ്പോകളിൽ കാന്റീനുകൾ പ്രവർത്തിപ്പിക്കുന്നതിന് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് മുൻഗണന നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Also Read: രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Post Your Comments