
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഏപ്രിൽ 12 നാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്.
കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. ഇപ്പോൾ മൂന്നംഗ ബെഞ്ചാണ് ഏപ്രിൽ 12ന് കേസ് പരിഗണിക്കുക.
അതേസമയം, പരാതിക്കാരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് തീരുമാനിച്ചിരുന്നു. വാദം കേൾക്കുന്നതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമോയെന്ന കാര്യം വ്യക്തമല്ല.
Post Your Comments