കുറഞ്ഞ വിലയിൽ കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് ജനപ്രിയ കാർ നിർമ്മാതാക്കളായ സ്കോഡ. ഇത്തവണ സ്കോഡാ കുഷാഖ്, സ്ലാവിയ എന്നീ മോഡലുകളുടെ പുതിയ വേരിയന്റുകളാണ് സ്കോഡ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ വേരിയന്റുകൾക്ക് വില കുറവാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
1.5 ലിറ്റർ TSI എഞ്ചിനാണ് രണ്ട് വാഹനങ്ങൾക്കും നൽകിയിട്ടുള്ളത്. സ്ലാവിയ അംബീഷൻ 1.5 TSI- യുടെ എക്സ് ഷോറൂം വില 14.94 ലക്ഷം രൂപയും, കുഷാഖിന്റെ എക്സ് ഷോറൂം വില 14.99 ലക്ഷം രൂപയുമാണ്. എന്നാൽ, 1.5 ലിറ്റർ എഞ്ചിനുള്ള സ്ലാവിയ, കുഷാഖ് എന്നീ യഥാക്രമം 2.6 ലക്ഷം രൂപ, 2.16 ലക്ഷം രൂപ ലാഭത്തിൽ വാങ്ങാനുള്ള അവസരമാണ് സ്കോഡ ഒരുക്കിയിട്ടുള്ളത്. നേരത്തെ ഈ എൻജിനുള്ള ഹൈ എൻഡ് മോഡലുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
Leave a Comment