Latest NewsNewsTechnology

പോകോ സി51 ഈ മാസം വിപണിയിലെത്തിയേക്കും, സൂചനകൾ നൽകി കമ്പനി

മീഡിയാടെക് ഹീലിയോ ജി36 പ്രോസസറിലാണ് പ്രവർത്തനം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഈ മാസം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന പോകോ സി51 ഹാൻഡ്സെറ്റുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. വില 10,000 രൂപയിൽ താഴെയാണെങ്കിലും, കിടിലൻ ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. പോകോ സി51- ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

6.52 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയാടെക് ഹീലിയോ ജി36 പ്രോസസറിലാണ് പ്രവർത്തനം. ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുളളതാണ്. 8 മെഗാപിക്സൽ സിംഗിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫും, 10 വാട്സ് ചാർജിംഗ് പിന്തുണയും ഉണ്ട്. പോകോ സി51 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,999 രൂപയാണ്. ഏപ്രിൽ 14-ന് പോകോ സി51 വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

Also Read: കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിൽ കസ്റ്റഡിയിൽ ആരുമില്ല: പ്രതികരണവുമായി എടിഎസ് ഐജി

shortlink

Related Articles

Post Your Comments

Related Articles


Back to top button