തിരുവനന്തപുരം: ശമ്പളത്തിനായി ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി ആന്റണി രാജു. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മുൻപും കെഎസ്ആർടിസിയിൽ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സർക്കാരിനെ അപകീർത്തിപെടുത്തുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായരെയാണ് സ്ഥലം മാറ്റിയത്. പാല യൂണിറ്റിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയത്. ‘ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനാണ് അഖിലയെ സ്ഥലം മാറ്റിയത്. 13 വർഷമായി അഖില കെഎസ്ആർടിസി ജീവനക്കാരിയാണ്.
Post Your Comments