AlappuzhaKeralaNattuvarthaLatest NewsNews

ചാ​രാ​യം വി​ല്പന : ര​ണ്ടുപേ​ർ അറസ്റ്റിൽ

ആ​ന​പ്ര​മ്പാ​ൽ പ​ടി​ഞ്ഞാ​റെ പ​റ​മ്പി​ൽ സ​തീ​ഷ് (35), കോ​ട്ട​യം പ​രു​ത്തും​പാ​റ കു​ഴി​മ​റ്റോം കു​ള​ങ്ങ​ര ക​ള​ത്തി​ൽ റോ​ബി​ൻ (33) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

എ​ട​ത്വ: നെ​ല്ല് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചാ​രാ​യം വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടുപേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ആ​ന​പ്ര​മ്പാ​ൽ പ​ടി​ഞ്ഞാ​റെ പ​റ​മ്പി​ൽ സ​തീ​ഷ് (35), കോ​ട്ട​യം പ​രു​ത്തും​പാ​റ കു​ഴി​മ​റ്റോം കു​ള​ങ്ങ​ര ക​ള​ത്തി​ൽ റോ​ബി​ൻ (33) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. എ​ട​ത്വ പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

Read Also : ചാറ്റ്ജിപിടിക്ക് നിരോധനവുമായി ഈ പാശ്ചാത്യ രാജ്യം, നിരോധനത്തിന് പിന്നിലെ കാരണം ഇതാണ്

മൂന്ന് ലി​റ്റ​ർ ചാ​രാ​യം ഇ​​വ​രിൽ നിന്ന് പി​ടി​ച്ചെടുത്തിട്ടുണ്ട്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​ത്തി​ൽ ഡി​വൈ.​എ​സ്പിക്ക് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ട​ത്വ പൊലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : വ​ഴി ത​ർ​ക്കം, യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം: എ​സ്ഐക്കെ​തി​രെ കേ​സെടുത്തു

എ​ട​ത്വ സി​ഐ ആ​ന​ന്ദാ​ബാ​ബു, എ​സ്ഐ മ​ഹേ​ഷ്, എ​എ​സ്ഐ സ​ജി​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ സു​നി​ൽ, സി​പി​ഒ​മാ​രാ​യ ജ​സ്റ്റി​ൻ, ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ അ​ന്വ​ഷ​ണ​ത്തി​ന് നേ​തൃത്വം ന​ൽ​കി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button