കൈപ്പറമ്പ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. എൽത്തുരുത്ത് സ്വദേശി കരിവാണ്ട് വീട്ടിൽ വേലുകുട്ടി മകൻ വിജയൻ(68), കൈപ്പറമ്പ് പുത്തൂർ സ്വദേശി പാണ്ടിയത്ത് വീട്ടിൽ കിഷോർ മകൻ അമൽ(21) എന്നിവർക്കാണ് പരിക്കേറ്റത്.
മുണ്ടൂർ മെഡിക്കൽ കോളജ് വഴിയിൽ ഇന്നലെ വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Read Also : ഒന്‍പത് വയസുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ നിറച്ച് ഉപേക്ഷിച്ചു: അയല്‍വാസി പിടിയില്‍
Post Your Comments