ThiruvananthapuramLatest NewsKeralaNattuvarthaNews

വ​ഴി ത​ർ​ക്കം, യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം: എ​സ്ഐക്കെ​തി​രെ കേ​സെടുത്തു

മാ​ന്നൂ​ർ​ക്കോ​ണം സ്വ​ദേ​ശി​യും ആ​ല​പ്പു​ഴ റെ​യി​ൽ​വേ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഷാ​നി​ഫി​നെ​തി​രെ വ​ലി​യ​മ​ല പൊലീ​സ് ആണ് കേ​സെ​ടു​ത്തത്

നെ​ടു​മ​ങ്ങാ​ട്: വ​ഴി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​യ​റി നി​ര​ന്ത​രം അ​തി​ക്ര​മം കാ​ട്ടു​ന്ന എ​സ്ഐ​ക്കെ​തി​രെ പൊലീസ് കേസെടുത്തു. മാ​ന്നൂ​ർ​ക്കോ​ണം സ്വ​ദേ​ശി​യും ആ​ല​പ്പു​ഴ റെ​യി​ൽ​വേ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഷാ​നി​ഫി​നെ​തി​രെ വ​ലി​യ​മ​ല പൊലീ​സ് ആണ് കേ​സെ​ടു​ത്തത്. മ​ന്നൂ​ർ​ക്കോ​ണം ന​ഹി​യ മ​ൻ​സി​ലി​ൽ റി​സാ​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.​

Read Also : ട്രെയിനിലെ തീവെപ്പ് ആസൂത്രിതമെന്ന് പോലീസ്, ദൃശ്യം ലഭിച്ചു: രക്ഷപെടാൻ ചാടിയ 3 പേർ മരിച്ചു

ക​ഴി​ഞ്ഞ 28-ന് ​രാ​ത്രി 12.30-ന് ആണ് കേസിനാസ്പദമായ സംഭവം. ​അ​യ​ൽ​വാ​സി കൂ​ടി​യാ​യ എ​സ്ഐ ​ഷാ​നി​ഫു​മാ​യി വ​ഴി​യു​ടെ പേ​രി​ൽ കേ​സ് ന​ട​ക്കു​ക​യാ​ണ്. ഷാ​നി​ഫി​ന്‍റെ വ​സ്തു​വി​ലേ​ക്ക് പ​രാ​തി​ക്കാ​രി​യു​ടെ വ​സ്തു​വി​ൽ നി​ന്നും വ​ഴി​വെ​ട്ടാ​ൻ സ്ഥ​ലം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ളു​ടെ അ​തി​ക്ര​മ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ‍‍ഷാ​നി​ഫും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് നാ​ലു​പേ​രും ചേ​ർ​ന്നു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മു​റ്റ​ത്തു അ​ടു​ക്കി വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ബ​ഹ​ളം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ റി​സാ​ന​യെ ഭീ​ഷ​ണിപ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

നി​ര​വ​ധി ത​വ​ണ ഇ​യാ​ൾ അ​തി​ക്ര​മം കാ​ട്ടി​യി​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും യു​വ​തി​യെ​യും മ​ക​ളെ​യും വ​ണ്ടി​യി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്ഐ ​നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും യു​വ​തിയുടെ പരാതിയിൽ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button