ഉപഭോക്താക്കൾ ദീർഘ നാളായി കാത്തിരുന്ന കിടിലൻ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് ടെക്സ്റ്റ് എഡിറ്റിംഗ് ഫീച്ചറാണ് ഇപ്പോൾ ബീറ്റ ടെസ്റ്റിന് എത്തിയിരിക്കുന്നത്. പുതിയ ഫീച്ചറിൽ ഉൾക്കൊള്ളിക്കുന്ന ടൂളുകളും ഫോണ്ടുകളും ഉപയോഗിച്ച് ചിത്രങ്ങൾ, വീഡിയോകൾ, ജിഫ് എന്നിവ എഡിറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ നേരത്തെ തന്നെ ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ട്.
കീബോർഡിനു മുകളിലായി തെളിയുന്ന ഫോണ്ട് ഓപ്ഷൻ ടാപ്പ് ചെയ്താൽ, എളുപ്പത്തിൽ തന്നെ ഫോണ്ടുകൾ മാറ്റാൻ സാധിക്കും. ടെക്സ്റ്റ് അലൈൻമെന്റിലൂടെ ഇടത്തോട്ടോ, മധ്യത്തിലേക്കോ, വലത്തോട്ടോ ടെസ്റ്റുകൾ സജ്ജീകരിക്കാവുന്നതാണ്. കൂടാതെ, ടെസ്റ്റിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റാനും കഴിയുമെന്നാണ് സൂചന. കാലിസ്റ്റോഗ, കൊറിയർ പ്രൈം, ഡാമിയോൺ, എക്സോ 2, മോണിംഗ് ബ്രീസ് എന്നീ ഫോണ്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.
Post Your Comments