ദുബായ്: യുഎഇയിൽ 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.01 ദിർഹമാണ് നിരക്ക്. മാർച്ച് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.09 ദിർഹമായിരുന്നു നിരക്ക്.
Read Also: വിനാശകാലേ വിപരീത ബുദ്ധി, ഈ കേസ് ബിജെപിയെ തിരിഞ്ഞ് കൊത്തും: കെ.സി വേണുഗോപാല്‍
സ്‌പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ 1 മുതൽ 2.90 ദിർഹമാണ് വില. മാർച്ച് മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.97 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.82 ദിർഹമാണ് ഏപ്രിൽ മാസത്തെ നിരക്ക്. മാർച്ച് മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.90 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.03 ദിർഹമാണ് ഏപ്രിൽ മാസത്തെ നിരക്ക്. 2023 മാർച്ച് മാസത്തിൽ ലിറ്ററിന് 3.14 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.
Post Your Comments