KollamLatest NewsKeralaNattuvarthaNews

ജോലിക്കുനിന്ന വീ​ട്ടു​ട​മ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച്​ സ്വ​ർ​ണം ക​വ​ർ​ന്നു : യുവതി അറസ്റ്റിൽ

വ​ർ​ക്ക​ല സ്വ​ദേ​ശി​നി സോ​ജ എ​ന്ന സ​രി​ത​യാ​ണ് പി​ടി​യി​ലാ​യ​ത്

വ​ർ​ക്ക​ല: വീ​ട്ടു​ട​മ​സ്ഥനെ ക​ബ​ളി​പ്പി​ച്ച്​ സ്വ​ർ​ണം ക​വ​ർ​ന്ന് പ​ണ​യം​വെ​ച്ച കേ​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി പൊലീസ് പിടിയിൽ. വ​ർ​ക്ക​ല സ്വ​ദേ​ശി​നി സോ​ജ എ​ന്ന സ​രി​ത​യാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : സ്വന്തം ബഹിരാകാശ വിമാനമെന്ന സ്വപ്നത്തിലേക്ക് അടുത്ത് ഇന്ത്യ: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിംഗ് വിജയകരം

80,000 രൂ​പ വി​ല​മ​തി​പ്പു​ള്ള വൈ​റ്റ് ഗോ​ൾ​ഡ് ഫാ​ഷ​നി​ലു​ള്ള 14.5 ഗ്രാം ​സ്വ​ർ​ണ നെ​ക്​​ലെ​സും നാ​ല്​ ഗ്രാം ​സ്വ​ർ​ണ​മോ​തി​ര​വും 16 ഗ്രാം ​വ​ള​ക​ളു​മാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നാ​ത്ത ത​ര​ത്തി​ൽ പ​ല ത​വ​ണ​ക​ളാ​യാ​യി​രു​ന്നു മോ​ഷ​ണം. 11 വ​ർ​ഷ​മാ​യി സു​നി​ൽ​കു​മാ​റി​ന്റെ വീ​ടു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സ​രി​ത വീ​ട്ടു​കാ​രു​ടെ വി​ശ്വ​സ്ഥയാ​യി​രു​ന്നു.

സു​നി​ൽ​കു​മാ​റി​ന്റെ ഭാ​ര്യ​യും മ​ക​ളും ധ​രി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്റെ അ​തേ മോ​ഡ​ലി​ലു​ള്ള മു​ക്കു​പ​ണ്ട​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ശേ​ഷ​മാ​ണ്​ മോ​ഷ​ണം ന​ട​ത്തി​യ​ത്. യു​വ​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.30 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തിട്ടുണ്ട്. പ്ര​തി​യെ വ​ർ​ക്ക​ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button