ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്‌പെൻഷൻ ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവ്വതി ചാനലിൽ വീണ്ടും തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ, ചാനലിന്റെ മുതലാളിമാരുടെ സമ്മർദ്ദത്താൽ തിരികെ എടുക്കുകയായിരുന്നു എന്ന് അനൗദ്യോഗിക റിപ്പോർട്ട് ഉണ്ട്. ഗോകുലം ഗോപാലൻ ഇതിനായി സമ്മർദ്ദം ചെലുത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും തുറന്നു പറഞ്ഞതിന് സുജയ പാര്‍വ്വതിയെ 24ന്യൂസ് ചാനല്‍ മാനേജ്‌മെന്റ് സസ്പെന്‍ഷന്‍ ചെയ്യുകയായിരുന്നു. മാനേജ്‌മെന്റിന്റെ കടുത്ത നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് സുജയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.
അതേസമയം സുജയ പാർവ്വതി ചാനലിൽ തിരികെയെത്തിയ ശേഷം ഒരു ന്യുസ് ബുള്ളറ്റിനും വായിച്ച് പിറ്റേന്നായിരുന്നു രാജിക്കത്ത് നൽകിയത്. സോഷ്യൽ മീഡിയയിൽ ഇത് സുജയ കുറിക്കുകയും ചെയ്തു. ‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’ എന്ന തലക്കെട്ടിലാണ് സുജയ പാര്‍വതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും സുജയ പാര്‍വതി അറിയിച്ചു. അതേസമയം സുജയയുടേത് ധീരമായ പ്രവൃത്തിയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.
സൂരജ് പേരാമ്പ്രയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ബി എം എസ്സിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ചാനൽ കമ്മ്യുണിസ്റ്റ് മേധാവിമാരുടെ സസ്‌പെൻഷൻ എന്ന ഓലപ്പാമ്പിന് മുന്നിൽ ഓച്ചാനിച്ച് നിൽക്കാതെ, അവരുടെമുന്നിലൂടെത്തന്നെ ജോലിയിൽ തിരിച്ചു കയറി ഒരു ന്യുസ് ബുള്ളറ്റിനും വായിച്ച് പിറ്റേന്ന് രാജിക്കത്ത് അവരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഇറങ്ങി പോരുന്ന മാസ് സീൻ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ചെയ്യാൻ കഴിയുമെന്ന് കാണിച്ചു തന്ന സുജയ പാർവ്വതി മരണമാസ് ആണ്. ഇന്നത്തെ കുഴലൂത്തുകാരായ മൂന്നാം കിട മാധ്യമ പ്രവർത്തകർക്ക് ഇല്ലാതെ പോയതും സുജയക്കുള്ളതും രണ്ട് കാര്യങ്ങളാണ് നിലപാടും നട്ടെല്ലും..!!
Post Your Comments